+965 500 79492

mail.kannurexpats.kuwait@gmail.com

NEWS
NEWS
Blood Donation \'\' Sukritham 2020\'\'

Date : 28 Sep 2020

കുവൈത്ത് സിറ്റി: ആഘോഷങ്ങൾക്ക് അവധി നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ). ഇത്തവണ ഓണാഘോഷത്തിന് വ്യത്യസ്തത നൽകി ഉല്ലാസപ്പൊലിമയ്ക്ക് പകരം മാനുഷിക സേവനത്തിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു അവർ.
ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൻറെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂചൻ സെൻററിൽ രക്തദാന ക്യാംപ് നടത്തിയാണ് ഓണാഘോഷത്തിന് കിയ വേറിട്ട മാനം നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാംപ്.
കിയ പ്രസിഡൻറ് ഷെറിൻ മാത്യു അധ്യക്ഷതയിൽ `സുകൃതം-2020`ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ.അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാജൻ തോട്ടത്തിൽ (ബി ഡി കെ ) ഓണസന്ദേശം നൽകി. കിയ ജനറൽ സെക്രട്ടറി അജിത് ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് രൂപേഷ് തോട്ടത്തിൽ, സെക്രട്ടറി സുബിൻ നാരായണൻ, ഹരീന്ദ്രൻ, വനിതാ ചെയർപെഴ്സൻ ഇൻ ചാർജ് സൌമിനി വിജയൻ, വനിതാ സെക്രട്ടറി ജയകുമാരി, രഘുബാൽ(ബി ഡി കെ പ്രെസിഡന്റ് )ബിജി മുരളി ,യുംന ,റോസ്മിൻ (ബി ഡി കെ )പ്രോഗ്രാം കൺവീനർ അനൂപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ബിഡികെ പ്രവർത്തകൻ കെവിൻ മാത്യു മാവേലിയുടെ വേഷം അണിഞ്ഞെത്തിയാണ് രക്തം ദാനം ചെയ്തത്. പേപ്പർ ക്രാഫ്റ്റിൽ തീർത്ത പൂക്കളം, പങ്കെടുത്തവരുടെ കേരളീയ വേഷം എന്നിവയും ശ്രദ്ധേയമായി. ഓണസ്മരണ ഉണർത്തി വിവിധയിനം പായസവും വിതരണം ചെയ്തു.
ബി ഇസി എക് ചേഞ്ച്
സ്കൈ വേ , മെട്രോ മെഡിക്കൽ കെയർ ,
ജോയ് ആലുക്കാസ് എക് ചേഞ്ച് എന്നിവരും പരിപാടിയുടെ ഭാഗമായി - കൂടാതെ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും രക്ത ദാന പരിപാടിയുടെ ഭാഗമായി -

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.