+965 500 79492

mail.kannurexpats.kuwait@gmail.com

NEWS
NEWS
#പ്രളയം #എല്ലാം #തകർത്തെറിഞ്ഞവർക്ക് #കൈത്താങ്ങ് #

Date : 29 Aug 2019

#പ്രളയം #എല്ലാം #തകർത്തെറിഞ്ഞവർക്ക് #കൈത്താങ്ങ് കാർമേഘങ്ങൾ പേമാരിയായി പെയ്തിറങ്ങിയപ്പോൾ എല്ലാം വിട്ടെറിഞ്ഞ് ജീവന് വേണ്ടി മാത്രം കൂടുമാറിയ ഒരു പാട് ജീവിതങ്ങൾ ഉണ്ടായിരുന്നു പല സ്ഥലത്തും - വെള്ളം സംഹാര താണ്ഡവമാടിയപ്പോൾ അതിൽപ്പെട്ട ഒരു സ്ഥലമായിരുന്നു ശ്രീകണ്ടാപുരം- വീടുകളിലും മറ്റും കയറിയ വെള്ളം പതുക്കെ ഇറങ്ങിയപ്പോൾ തങ്ങളുടെ കൂരകളിലേക്ക് തിരിച്ച് വന്ന ഒരു പാട് കുടുംബങ്ങൾ, ഉള്ളതെല്ലാം നഷ്ടപ്പെട്ട് സങ്കടക്കടൽ നീന്തി സ്വന്തം വസതിയിൽ എത്തിയവർ - വീണ്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവങ്ങളിൽ പാവപ്പെട്ടവർ - അവരെ തിരഞ്ഞായിരുന്നു കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷന്റെ മെമ്പർ ജയ്സൻ കെ ജോൺ പോയത് - കുറച്ച് ദിവസത്തേക്കുള്ള ആഹാരത്തിനുള്ള കിറ്റുമായി പ്രളയം തകർത്തെറിഞ്ഞ വീടുകളിലേക്ക് എത്തുമ്പോഴുള്ള ആ അവസ്ഥ വളരെ ദയനിയമായിരുന്നു -
എല്ലാം നഷ്ട്ടപ്പെട്ടവന് ഒരു നേരത്തെ അന്നത്തിനുള്ള സാധനങ്ങൾ കൈമാറുമ്പോൾ അവരുടെ കണ്ണിലെ കണ്ണുനീർ ദുഃഖത്തിന്റെ തീരാ കയത്തിലെ മറ്റൊരു പേമാരിയായിരുന്നു -
ഞങ്ങളാൽ കഴിയുന്ന ചെറിയ സഹായം കുറച്ച് പേർക്ക് അവരുടെ വീടുകളിൽ എത്തിച്ച് കൊടുക്കാൻ കഴിഞ്ഞു - അതു കുടാതെ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളും നൽകുക ഉണ്ടായി - ഞങ്ങളോട് സഹകരിച്ച മെമ്പർ മാരോടും, മറ്റു വ്യക്തികളോടും ഇതിന് വേണ്ടി പ്രവർത്തിച്ച ജയ്സൻ കെ.ജോണിനോടും സംഘടനയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു -
തുടർന്നും നിങ്ങളുടെ എല്ലാം സഹകരണം പ്രതീക്ഷിക്കുന്നു -

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.