+965 500 79492

mail.kannurexpats.kuwait@gmail.com

NEWS
NEWS
ഈദ് ഓണം പൊന്നോണം

Date : 05 Oct 2019

കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 20/09/2019 -ന് കുവൈറ്റിലെ അബു ഹലിഫയിലെ ടാമറിൻഡ് ആഡി eറ്റാറിയത്തിൽ ഈ വർഷത്തെ ഈദ് ഓണം പൊന്നോണം വിപുലമായ രീതിയിൽ ആഘോഷിച്ചു - എക്സിക്യൂട്ടിവ് അംഗം
സഹദേവൻ പുനക്കാലിൽ ഒരുക്കിയ അത്തപ്പുക്കളത്തിന് ചെണ്ടമേളങ്ങളുടെ അകമ്പടിയിൽ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് മാറ്റ് കൂട്ടി-
തുടർന്ന് പ്രോഗ്രാം കൺവീനർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനംജനറൽ സെക്രട്ടറി അജിത് പൊയിലൂർ സ്വാഗതം പറഞ്ഞു - തുടർന്ന് പ്രസിഡന്റ്‌ ഷെറിൻ മാത്യൂ അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ഥ സാഹിത്യക്കാരൻ ബഹു: ശ്രീ: ബാബുജി ബത്തേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു, ചീഫ് പേട്രൺ മധുകുമാർ മാഹി, സന്തോഷ് കുമാർ, വിനയൻ, പ്രദിപ് വേങ്ങാട്, രൂപേഷ് തോട്ടത്തിൽ, വനിതാ ചെയർപേഴ്സൺ മുഹ്സീന, ജയകുമാരി ,വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു - ട്രെഷറർ എം.ടി പുഷ്പരാജൻ നന്ദി പ്രകാശിപ്പിച്ചു.
Nsh - എച്ച് ആർ മാനേജർ പ്രകാശ് - ആർ - വി, മലബാർ ഗോൾഡ് ബ്രാൻഞ്ച് ഹെഡ് ഷഹീൽ, വയനാട് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് മുബാറക്ക്, സാഹിത്യക്കാരൻ പ്രേമൻ ഇല്ലത്ത്, യൂത്ത് ഇന്ത്യ കുവൈറ്റ് പ്രതിനിധി നസീർ പാലക്കാട്, എന്നിവർ ആഘോഷത്തിന്റെ ഭാഗമായി -
തുടർന്ന് ഗാനമേളയും വിവിധ കലാപരിപാ ടികളും ആഘോഷത്തിന് മാറ്റ് കൂട്ടി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ തരത്തിലുള്ള മത്സരവും ഉണ്ടായിരുന്നു - സഹദേവൻ പുനക്കാലിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

About KEA
Kannur Expats Association (KEA) is an organization comprising of many individuals hailing from Different parts of Kannur district and Mahe who are working on Kuwait under different disciplines.
Get In Touch
Post Box No: 26873,
Safat 13129 Souk Al Dakly, Kuwait

+965 500 79492

Copyright 2019 KEAW . All Rights Reserved.